മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 112 തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ ഫെബ്രുവരി 2ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ദേവാലയ ഗ്രോട്ടോയിൽ കൊടിയേറ്റി. സഹവികാരി മാരുടെയും മറ്റു വൈദിക സന്യസ്ത ഇടവക തീർഥാടക ഭക്തജനങ്ങളുടെയും മഹാ സാന്നിധ്യത്തിലായിരുന്നു തിരുനാളിന് തുടക്കം കുറിച്ചത്. റവ. ഫാ വിൻസൻറ് കൊരണ്ടിആർ കുന്നേൽന്റെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരുന്നു. ദിവ്യബലിക്കും നൊവേനക്കും ശേഷം നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിന് അവസരമുണ്ടായിരുന്നു.അനേകായിരങ് ങളാണ് അമ്മയുടെ അനുഗ്രഹം പ്രാപിച്ചു മടങ്ങിയത്.