പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 112 തിരുനാൾ മഹോത്സവത്തിന് തുടക്കമായി

മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 112 തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ ഫെബ്രുവരി 2ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ  ദേവാലയ ഗ്രോട്ടോയിൽ കൊടിയേറ്റി. സഹവികാരി മാരുടെയും മറ്റു വൈദിക സന്യസ്ത ഇടവക തീർഥാടക ഭക്തജനങ്ങളുടെയും മഹാ സാന്നിധ്യത്തിലായിരുന്നു തിരുനാളിന് തുടക്കം കുറിച്ചത്. റവ. ഫാ വിൻസൻറ് കൊരണ്ടിആർ കുന്നേൽന്റെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരുന്നു. ദിവ്യബലിക്കും  നൊവേനക്കും  ശേഷം നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിന് അവസരമുണ്ടായിരുന്നു.അനേകായിരങ്ങളാണ്  അമ്മയുടെ അനുഗ്രഹം പ്രാപിച്ചു മടങ്ങിയത്.

By |February 5th, 2020|Categories: Parish News|0 Comments

Lourde Matha Shrine, Pallikunnu

പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ, 112   ഇടവക ദിനാഘോഷവും ഉണ്ണി മാതാവിൻറെ ജനനതിരുനാളും സാഘോഷം കൊണ്ടാടി. ഇന്നത്തെ തിരു കർമ്മങ്ങൾക്ക് ഫാ പ്രദീപ് O F M  മുഖ്യകാർമികത്വം വഹിച്ചു. ഫാ നിതിൻ ആൻറണി, ഫാ സിബി ഒറ്റപ്ലാക്കൽ എന്നിവർ  സഹകാർമികരായിരുന്നു. ഈ സുദിനത്തിൽ 75 വയസ്സും അതിൽ കൂടുതൽ പ്രായമായവരെ ഇടവക വികാരി ഫാ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ആദരിക്കുകയും സമ്മാനങ്ങളും  ആശംസകളും അർപ്പിക്കുകയും ചെയ്തു.

By |September 10th, 2019|Categories: Parish News|0 Comments
Go to Top