അൾത്താര ബാലസഖ്യം കോഴിക്കോട് രൂപത ക്വിസ് മത്സര വിജയികൾ

By |January 15th, 2021|Categories: Top News|Tags: |0 Comments

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക. തിരുനാൾ തിരുക്കർമ്മങ്ങൾ തൽസമയം Theresa Shrine Mahe എന്ന youtube/facebook channel ൽ ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം കണ്ടുവണങ്ങി പ്രാർത്ഥിക്കുവാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

By |September 24th, 2020|Categories: Top News|0 Comments

ഇന്ന് രാത്രി 10.30 ന് പരിശുദ്ധ പിതാവ് നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും ആശിർവാദവും.

ഊർബി എത് ഓർബി പാപ്പയുടെ ആശിർവാദത്തിൽ മാധ്യമങ്ങളിലൂടെ പങ്കുചേരാം മാധ്യമങ്ങളിലൂടെ പ്രാർത്ഥനാനിമിഷങ്ങളിൽ പങ്കുചേർന്നുകൊണ്ട് മനുഷ്യയാതകളുടെ ഈ ദിനങ്ങളിൽ ആത്മീയ ഐക്യത്തിലൂടെ മഹാമാരിയിൽ നിന്നും മുക്തിനേടുന്നതിനായി നമുക്ക് പ്രാർത്ഥിക്കുകയും, അതുവഴി വ്യക്തിഗതവും സാമൂഹികവുമായ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നു യാചിക്കാം. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് പരിശുദ്ധ പിതാവ് നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും അതെ തുടർന്ന് നൽകുന്ന 'ഊർ ബി എത് ഓർബി' (നഗരത്തിനും ലോകത്തിനും) എന്ന അത്യപൂർവ്വമായ പൂർണ്ണ ദണ്ഡവിമോചന ലബ്ധി അനുവദിച്ചിട്ടുള്ള ആശിർവാദം നമ്മക്ക് സ്വീകരിക്കാം.   പൂർണ ദണ്ഡവിമോചനം പ്രാപിക്കുവാൻ വേണ്ട ഒരുക്കം   അര മണിക്കൂർ വിശുദ്ധ ഗ്രന്ഥം വായിക്കുകയോ ജപമാല ചൊല്ലുകയോ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുകയോ കരുണ കൊന്ത ചൊല്ലുന്നതിലൂടെയോ ഒരുങ്ങാം.   ചെയ്തു പോയ പാപങ്ങളെക്കുറിച്ചുള്ള പൂർണ്ണമായി അനുതപിക്കുകയും സാധിക്കുന്ന ഏറ്റവും അടുത്ത സമയത്ത് കുമ്പസാരം നടത്തുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യും എന്ന പ്രതിജ്ഞ എടുക്കുക.   വിശ്വാസ പ്രമാണവും

By |March 27th, 2020|Categories: Top News|0 Comments
Go to Top