കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്കുള്ള സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു.
കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള 27 കുടുംബങ്ങൾക്കുള്ള കോവിഡ് പശ്ചാത്തലത്തിൽ നൽകുന്ന 10,000/- രൂപ സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു...
സ്നേഹതീർത്ഥം (SNEHATHEERTHAM)
സ്നേഹതീർത്ഥം (SNEHATHEERTHAM) മിഴിനീരകറ്റുന്ന സ്നേഹവുമായി ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന തമ്പുരാൻ തിരുവോസ്തിയായി നാവിൽ അണയുമ്പോൾ, ജ്വലിക്കുന്ന ഹൃദയത്തോടെ ആ നാഥനിലലിയാൻ ഒരു ദിവ്യകാരുണ്യഗീതം. ആലാപനം : ലിബിൻ സ്കറിയ രചന & സംഗീതം : ഫാ. ജൻസൻ പുത്തൻവീട്ടിൽ ഓർക്കസ്ട്രേഷൻ : ലിബിൻ നോബി
Bible Convention 2019 November 21 – 25
കോഴിക്കോട് കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ, സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിൽ 2019 നവംബർ 21-25, റവ. ഫാ. ഡൊമിനിക് വാളന്മനാലച്ചൻ നയിച്ചു.
പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ യുവജനങ്ങൾക്കായി അസാധാരണ പ്രേക്ഷിത മാസത്തെ കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു
പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ യുവജനങ്ങൾക്കായി അസാധാരണ പ്രേക്ഷിത മാസത്തെ കുറിച്ച് ഒക്ടോബർ 27 ന് യുവജനവും പ്രേക്ഷിത ദൗത്യവും എന്നതിനെ അടിസ്ഥാനത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിൽ ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു തുടർന്ന് തോമസ് കാക്കവയൽ അസാധാരണ പ്രേക്ഷിത മാസം ആചരിക്കുന്ന ഈ അവസരത്തിൽ നാം ആയിരിക്കുന്ന ഇടങ്ങളിൽ സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ഒരു പ്രേഷിതൻ അല്ലെങ്കിൽ പ്രേക്ഷിത ആവാമെന്ന് വ്യക്തമാക്കുകയും അത് ജീവിതത്തിൽ അല്ലെങ്കിൽ സാഹചര്യത്തിൽ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യകതയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. സിസ്റ്റർ ദിവ്യ സെമിനാറിന് നന്ദി അർപ്പിച്ചു