പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയത്തിലെ Parish കൗൺസിൽ അംഗങ്ങൾക്കും , ശുശ്രൂഷാ സമിതി co-ordinaters നും അസാധാരണ പ്രേഷിത മാസത്തിനെ കുറിച്ച് ഒക്ടോബർ 13 ന് സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഫാ. ആന്റോ ബനഡിക്ട് പാപ്പയുടെ തിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ട് സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്ക് ഒരാത്മ പരിശോധനയും ഉയിർത്തെഴുന്നേൽപ്പും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് അസാധാരണ പ്രേഷിത മാസം പ്രഖ്യാപിച്ചതിലൂടെ പ്രാൻസിസ് പാപ്പ ആഗ്രഹിക്കുന്നതെന്നും , അസാധാരണ പ്രേഷിത മാസത്തിൽ ഓരോ വിശ്വാസിയും എപ്രകാരം ജീവിക്കണമെന്നും  വിശദീകരിച്ചു സംസാരിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി ജെനീഫ് മാഷ് സെമിനാറിൽ നന്ദി അറിയിച്ചു.